തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി യുടെ ബാധ്യത വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കരുത്, വിദ്യാർത്ഥി കൺസഷൻ വെട്ടിക്കുറക്കാനുള്ള നീക്കം അനുവദിക്കില്ല എന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കെ.എസ്.ആർ.ടിസി സെൻട്രൽ ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീം ഉദ്ഘാടനം നിർവഹിച്ചു.ഭരണരംഗത്തെ അഴിമതിയും, ദുർഭരണവും കെടുകാര്യസ്ഥതയും മൂലം സർക്കാർ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യതകൾ വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിച്ചുകൊണ്ടല്ല പരിഹാരം കണ്ടെത്തേണ്ടത്.
25 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് കൺസെൻഷൻ വിലക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ല. 25 വയസിന് മുകളിൽ ഉള്ളവർക്ക് ഉന്നത വിദ്യാഭാസത്തിന് കേരളം അനുകൂലമല്ലെന്നാണോ ഇത്കൊണ്ട് സമൂഹത്തോട് പറയാനുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ കൺസഷന്റെ കാര്യത്തിൽ സ്വകാര്യ ബസ്സുകളിൽ നിന്ന് വിദ്യാർത്ഥികൾ നേരിടുന്ന ദുരിതങ്ങൾ ഇപ്പോഴും തുടരുകയാണ്. അതിലൊന്നും ഇടപെടാതെയും സർക്കാർ KSRTC യുടെ ഉപയോഗപ്പെടുത്തുന്ന വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനാണ് തീരുമാനെമെങ്കിൽ ശക്തമായ പ്രതിഷേധം സർക്കാറിന് നേരിടേണ്ടി വരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡൻറ് അലി സവാദ് അധ്യക്ഷത വഹിച്ചു, വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് മധു കല്ലറ,ഗോപു ,അംജദ് റഹ്മാൻ എന്നിവർ സംസാരിച്ചു.ഫൈസൽ ,നബീൽ അഴീക്കോട്,സഹൽ എന്നിവർ നേതൃത്വം നൽകി.