Press Club Vartha

ഖുർആൻ പാരായണ മത്സരം

ചിറയിൻകീഴ്: പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം റമദാനോടനു ബന്ധിച്ച് ഖുർആൻ പാരായണ മത്സരം -സീസൻ 2 സംഘടിപ്പിക്കുന്നു. റമദാൻ ഒന്നു മുതൽ (23/03/2023) സൂം പ്ലാറ്റ് ഫോമിലാണ് മത്സരങ്ങൾ നടക്കുക. ജൂനിയർ വിഭാഗം (8 വയസ്സു മുതൽ 12 വയസ്സുവരെ), സീനിയർ വിഭാഗം (13 വയസ്സ് മുതൽ 18 വയസ്സുവരെ) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 7500 രൂപ, മൂന്നാം സമ്മാനം 5000 രൂപ. ഫൈനലിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും മൊമന്റോയും സർട്ടിഫിക്കറ്റും നൽകും. 00919633907096 എന്ന വാട്സ്ആപ് നമ്പരിൽ പേരുകൾ രജിസ്റ്റർ ചെയ്യാമെന്ന് പെരുമാതുറ കൂട്ടായ്മ അൽഐൻ ഘടകം പ്രസിഡന്റ് അബ്ദുൽ ഹയ്യും ജനറൽ സെക്രട്ടറി നിസാമുദ്ദീനും അറിയിച്ചു.

Share This Post
Exit mobile version