തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ നാളെ മുതൽ മാറ്റം. രാവിലെ 8 മുതൽ പകൽ 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക. ഇ പോസ് സംവിധാനം തകരാറിലായതിനാൽ കഴിഞ്ഞ രണ്ട് മാസമായി 7 ജില്ലകളിൽ രാവിലെ മുതൽ ഉച്ചവരെയും 7 ജില്ലകളിൽ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവർത്തനം. എന്നിട്ടും തകരാർ പരിഹരിക്കാനായില്ല. എല്ലാ ജില്ലകളിലും റേഷൻ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താൻ ഉള്ള എൻഐസി നിർദ്ദേശപ്രകാരമാണ് സമയമാറ്റം.
ഫെബ്രുവരിയിലെ റേഷൻ വിതരണം അടുത്ത മാസം 4 വരെ നീട്ടിയതായും സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു.