Press Club Vartha

കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ മാത്രമാണ് ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരു നിൽക്കുന്നത്. ബാക്കി ആരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്നും തൊഴിലാളികൾ എല്ലാം സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു.

മാത്രമല്ല കെ എസ് ആർ ടി സി യിൽ നിർബന്ധ വിആർഎസ് ഉണ്ടാകില്ല. സ്വകാര്യവത്കരണത്തിനും നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും മന്ത്രി ചോദിച്ചു.

കേന്ദ്രനയമാണ് കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കി. ഇത് വൻ തിരിച്ചടിയാണ്. ഈ ആനുകൂല്യം ഡിസംബർ മുതൽ എടുത്തു കളഞ്ഞു. അതോടെ ലിറ്ററിന് 20 രൂപ വരെ അധിക ചെലവ് വന്നു.ഇതുമൂലം 20 മുതൽ 30 കോടി രൂപ വരെ അധിക ചെലവ് ആണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു

Share This Post
Exit mobile version