Press Club Vartha

പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലർ പൊട്ടിത്തെറിച്ചു; ഒരു മരണം

കൊച്ചി: പെരുമ്പാവൂർ പ്ലൈവുഡ് ഫാക്‌ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വൻ അപകടം. സംഭവത്തിൽ ഒരു മരണം. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകമുണ്ടായത് കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്‌ടറിയിലാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചയാളും പരിക്കേറ്റവരും. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്. ബോയിലർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.

Share This Post
Exit mobile version