Press Club Vartha

ബ്രഹ്മപുരത്തെ തീയണയ്ക്കാൻ വ്യോമസേനയുടെ സഹായം വേണ്ടിവരുമെന്ന് ജില്ല കളക്‌ടർ

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എന്നാൽ തീപിടുത്തം നിയന്ത്രിക്കാൻ വ്യോമസേനയുടെ സഹായം തേടുന്ന കാര്യം പരിഗണിക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. രേണുരാജ്. നാവികസേന വെള്ളമൊഴിച്ച് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കാനായില്ലെങ്കിൽ വ്യോമസേനയുടെ സഹായം തേടേണ്ടിവരുമെന്ന് കളക്‌ടർ അറിയിച്ചു.

തീ ആളികത്തുന്നതിന്‍റെ ശക്തി കുറഞ്ഞെങ്കിലും പുക പടരുന്നത് തുടരുകയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി വ്യോമസേനയുടെ പ്രാഥമിക ചർച്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതി ചർച്ച ചെയ്യാൻ വൈകിട്ട് മൂന്നിന് കലക്ടറേറ്റിൽ യോഗം ചേരും. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതു തുടരുകയാണ്.

വ്യാഴാഴ്ച്ച വൈകിട്ട് നാലരയോടെയാണു തീ പടർന്നു പിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ പടർന്നു പിടിച്ച് തീ 70 ഏക്കറോളം ഭാഗത്തേക്ക് പടർന്നു പിടിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടക്കിടയ്ക്ക് പൊട്ടിത്തെറിക്കുന്നത് അഗ്നിശമന സേനക്ക് വെല്ലുവിളി നേരിടുകയാണ്. തീ ആസൂത്രിതമായി ആരെങ്കിലും കത്തിച്ചതാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

Share This Post
Exit mobile version