Press Club Vartha

ആറ്റുകാല്‍ പൊങ്കാല : കെ എസ് ഇ ബി നൽകുന്ന മുന്‍‍കരുതല്‍ നിര്‍‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: ട്രാന്‍‍സ്ഫോര്‍‍മറുകള്‍ക്ക് സമീപം വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ. ഒരു കാരണവശാലും ട്രാന്‍സ്ഫോര്‍‍മര്‍‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്. കൂടാതെ വൈദ്യുതി പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍‍ ശ്രദ്ധിക്കേണ്ടതാണ്. ട്രാന്‍‍സ്ഫോ‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍ എന്നിവയുടെ ചുവട്ടില്‍ ചപ്പുചവറുകള്‍ കൂട്ടിയിടരുത്. ഗുണനിലവാരമുള്ള വയറുകള്‍‍‌, സ്വിച്ച് ബോര്‍ഡുകള്‍‍ എന്നിവ ഉപയോഗിച്ചു മാത്രമേ ശബ്ദം, വെളിച്ചം എന്നീ സംവിധാനങ്ങള്‍‍ പ്രവര്‍ത്തിപ്പിക്കാവൂ.

വൈദ്യുതി ദീപാലങ്കാരങ്ങള്‍‍ അംഗീകൃത കോണ്‍ട്രാക്റ്റര്‍‍മാരെ മാത്രം ഉപയോഗിച്ച് നിര്‍‍വ്വഹിക്കേണ്ടതാണ്. ലൈറ്റുകള്‍, ദീപാലങ്കാരങ്ങള്‍‍ തുടങ്ങിയവ പൊതുജനങ്ങള്‍‍ക്ക് കയ്യെത്താത്ത ഉയരത്തില്‍‍ സ്ഥാപിക്കുക. ഗേറ്റുകള്‍‍, ഇരുമ്പ് തൂണുകള്‍‍, ഗ്രില്ലുകള്‍, ലോഹ ബോര്‍ഡുകള്‍‍ എന്നിവയില്‍ കൂടി വൈദ്യുതി ദീപാലങ്കാരങ്ങള്‍‍‍ നടത്തുവാന്‍‍ പാടില്ല. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍‍ തുടങ്ങിയവ സ്ഥാപിക്കരുത്. ഇന്‍‍സുലേഷന്‍‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ പഴകിയതോ കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍‍ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളില്‍‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍‍ പാടില്ലെന്നും സുരക്ഷാ മുന്‍‍കരുതലുകള്‍ പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തില്‍ പങ്കാളികളാവുന്നവരും കര്‍ശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

Share This Post
Exit mobile version