Press Club Vartha

മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളുമായി നിരവധി പേർ ചികിത്സയിൽ

മലപ്പുറം: മലപ്പുറം ജില്ലയിൽ കോളറ സ്ഥിരീകരിച്ചു. ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിൽ 2 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. കൂടാതെ സമാന രോഗലക്ഷണങ്ങളുമായി 14 പേർ ചികിത്സതേടി. വിവിധ ആശുപത്രികളിലായി 8 പേർ ചികിത്സയിലാണ്. പൊതുജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

മലിനമായ കാരക്കോടൻ പുഴയിലെ വെള്ളത്തിന്‍റെ വിതരണമാണ് രോഗത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ കാരക്കോടം പുഴയിലെ പമ്പിങ് സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്യുന്ന ജലനിധിയുടെ വെള്ളവും, മറ്റു കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നവർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്.

രോഗം പടർന്ന് പിടിക്കുന്നത് വഴിക്കടവ്, പൂവത്തിപ്പൊയിൽ, കാരക്കോട്, മരുത എന്നിവിടങ്ങളിലാണ്. ഈ സാഹചര്യത്തിൽ വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. മാത്രമല്ല അങ്ങാടിയിലെ നിരവധി ഹോട്ടലുകൾ, തട്ടുകടകൾ, കൂൾബാറുകൾ, ഹോട്ടലുകൾ എന്നില അധികൃതർ അടപ്പിച്ചു.

Share This Post
Exit mobile version