Press Club Vartha

സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഇ​ന്ന് ആ​രം​ഭി​ക്കും. 29നാണ് പരീക്ഷ ​അ​വ​സാ​നി​ക്കു​ന്നത്. പ​രീ​ക്ഷ​യ്ക്കാ​യി 4,19,362 റ​ഗു​ല​ർ വി​ദ്യാ​ർ​ത്ഥി​ക​ളും 192 പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ 2,13,801 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 2,05,561പേ​ർ പെ​ൺ​കു​ട്ടി​ക​ളു​മാ​ണ്.

1,170 സെ​ന്‍റ​റു​ക​ളാണ് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ഉള്ളത്. എ​യി​ഡ​ഡ് മേ​ഖ​ല​യി​ൽ 1,421 സെ​ന്‍റ​റു​ക​ളും അ​ൺ എ​യി​ഡ​ഡ് മേ​ഖ​ല​യി​ൽ 369 സെ​ന്‍റ​റു​ക​ളും ഉണ്ട്. ആകെ മൊ​ത്തം 2,960 പ​രീ​ക്ഷാ സെ​ന്‍റ​റു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 518 വി​ദ്യാ​ർ​ഥി​ക​ളും ല​ക്ഷ​ദ്വീ​പി​ൽ 9 സ്‌​കൂ​ളു​ക​ളി​ലാ​യി 289 വി​ദ്യാ​ർ​ഥി​ക​ളുമാണ് ഇ​ക്കൊ​ല്ലം പ​രീ​ക്ഷ എ​ഴു​തു​ന്നത്.

ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യം ഏ​പ്രി​ൽ 3 മു​ത​ൽ 26 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കും. 70 ക്യാം​പു​ക​ളാണ് ഇതിനായി ക്ര​മീ​ക​രിച്ചിരിക്കുന്നത്. 18,000ലേ​റെ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം ഇ​തി​ന് ആ​വ​ശ്യ​മാ​യി വ​രും. മേ​യ് ര​ണ്ടാം വാ​ര​ത്തി​ൽ ഫ​ലം പ്ര​സി​ദ്ധീ​ക​രി​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

Share This Post
Exit mobile version