Press Club Vartha

തലസ്ഥാനത്ത് ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ ശ്രീകാര്യം പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ബൈക്കിൽ കറങ്ങി നടന്ന് സ്തീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ ശ്രീകാര്യം പോലീസിൻ്റെ പിടിയിലായി.

തേക്കുംമൂട് വഞ്ചിയൂർ സ്വദേശി 38 കാരൻ ബിജു, ഗൗരീശപട്ടം ,ടോണി നിവാസിൽ 32 വയസ്സുള്ള റിനോ ഫ്രാൻസിസ് എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. പല ദിവസങ്ങളായി ശ്രീകാര്യം സ്റ്റേഷൻ പരിധിയിലെ കല്ലംപള്ളി, ഇളംകുളം, ചെറുവയ്ക്കൽ, കരിമ്പുംകോണം തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്കിൽ കറങ്ങി മാല പൊട്ടിച്ച സംഘമാണ് പിടിയിലായത്.

നേരത്തെ കേസുകൾ ഇല്ലാത്തതിനാൽ പ്രതികളിലേക്ക് എത്താൻ പോലീസ് നന്നായി കഷ്ടപ്പെട്ടു.
വിവിധ സ്ഥലങ്ങളിലെ 250 ഓളം സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പോലീസ് പിടികൂടിയത്. വ്യാജ നമ്പർ ഉപയോഗിച്ച് ബൈക്കിൽ എത്തി മാല പൊടിച്ച ശേഷം വാഹനത്തിന്റെ നമ്പറും നിറവും മാറ്റിയശേഷമാണ് പ്രതികൾ അടുത്ത  പിടിച്ചു പറി നടത്തുന്നത്.

പ്രായമായ സ്ത്രീകളുടെ മാലകളാണ് പ്രതികൾ പൊട്ടിച്ചെടുത്തത്.
നാലു സ്ഥലങ്ങളിലായി 12 പവനോളം മാലകളാണ് പ്രതികൾ പൊട്ടിച്ചത്.
പ്രതികൾ രണ്ട് പേരും ബന്ധുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡിസിപിയുടെ നേതൃത്വത്തിൽ പ്രത്യേക  അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകാര്യം ഇൻസ്പെകടർ കെ ആർ ബിജു, എസ് ഐ മാരായ ബിനോദ് കുമാർ എന്നിവരുടെ നേതൃത്യത്തിലായിരുന്നു പ്രതികളെ പിടികൂടിയത്

Share This Post
Exit mobile version