Press Club Vartha

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: നാളെമുതൽ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്.

ഉച്ചയ്ക്ക് 1.30 മുതലാണ് പരീക്ഷ ആരംഭിച്ചത്. വെള്ളിയാഴ്ച്ചകളിൽ മാത്രം 2.15 മുതലാവും പരീക്ഷ ആരംഭിക്കുക. https://education.kerala.gov.in വെബ്‌സൈറ്റില്‍ പുതുക്കിയ ടൈംടേബിള്‍ ലഭ്യമാണ്.

പരീക്ഷകൾ 30 വരെയാവും നടക്കുക. എന്നാൽ അപ്രതീക്ഷിത അവധിയെ തുടര്‍ന്ന് പരീക്ഷകൾ മാറ്റിവെയ്ക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അത് 31 ന് നടത്തും.

Share This Post
Exit mobile version