Press Club Vartha

കൊച്ചിയിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പു മന്ത്രി

കൊച്ചി: കൊച്ചിയിൽ മാസ്ക് നിർബന്ധമാക്കി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപിടുത്തത്തെ തുടർന്ന് നഗരത്തിൽ പുക പടർന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മുൻ കരുതലിന്‍റെ ഭാഗമായി കൊച്ചിക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. കൂടാതെ ഗർഭിണികളും കുട്ടികളും പ്രായമായവരും രോഗികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

899 പേരാണ് ഇതുവരെ പുകമൂലം അസ്വസ്ഥതകൾ നേരിട്ട് ചികിത്സ തേടിയവർ. പ്രധാന ലക്ഷണങ്ങള്‍ തലവേദന, കണ്ണുനീറ്റല്‍, തൊണ്ടവേദന എന്നിവയാണ്. ആരോഗ്യവകുപ്പ് ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടരുതെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പുക പടര്‍ന്നതിനെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Share This Post
Exit mobile version