Press Club Vartha

ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ്, വിജിലൻസ് അന്വേഷണം, വിദഗ്ധ സമിതിയുടെ പരിശോധന എന്നിവയാണ് ഇവയിൽ നടക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

മാര്‍ച്ച് 13ന് ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചതായി മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഇതു കൂട്ടായ പ്രയത്‌നത്തിലൂടെയാണ് സാധ്യമായത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. കൃത്രിമ മഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചിരുന്നു. എന്നാൽ ഇവ പ്രായോഗികമല്ലെന്ന് അഭിപ്രായമാണ് ഉയര്‍ന്നത്. മാലിന്യം ഇളക്കിമറിച്ച് നനച്ചു തീ അണയ്‌ക്കേണ്ടിവന്നു. ഈ രീതിയാണ് ഏറ്റവും അഭികാമ്യം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ഇതിനെ തുടർന്നാണ് ഈ നടപടി എടുത്തത്.

ഇതോടൊപ്പം തീപിടിത്തത്തെത്തുടര്‍ന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകൾ പ്രത്യേക സംഘം അന്വേഷിക്കും. ബ്രഹ്മപുരം പ്ലാന്‍റിന്‍റെ തുടക്കം മുതലുള്ള നടപടികളില്‍ വിജിലന്‍സ് അന്വേഷണം നടത്തും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കുന്നതിനു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version