Press Club Vartha

ബ്രഹ്മപുരം ബയോ മൈനിംഗ് പൂർണ പരാജയം; സംസ്ഥാന സമിതി റിപ്പോർട്ട്

കൊച്ചി: ബ്രഹ്മപുരത്തെ ബയോ മൈനിംഗ് പൂർണ പരാജയമെന്ന് സംസ്ഥാന തല നിരീക്ഷണ സമിതി. ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച സമിതിയാണ് ഐകകര്യം വ്യക്തമാക്കിയത്. മാത്രമല്ല ഇത് വരെ ബ്രഹ്മപുരത്ത് നടന്നതിന്‍റെ മുഴുവൻ ഉത്തരവാദിത്തം കൊച്ചി കോർപ്പറേഷനെന്നാണ് സമിതിയുടെ വിലയിരുത്തൽ. പരിസ്ഥിതി നിയമങ്ങളും വിദഗ്ധ നിർദേശങ്ങളും പൂർണമായി ലംഘിച്ചുവെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി.

മാലിന്യ മല യുദ്ധകാല അടിസ്ഥാനത്തിൽ നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകും. തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കാൻ പറ്റുന്ന സൗകര്യങ്ങൾ കുറവാണെന്നും ഉള്ള പമ്പുപോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്‍റെ കൃത്യമായ വിവരങ്ങൾ ബ്രഹ്മപുരത്തില്ലെന്നും കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

Share This Post
Exit mobile version