Press Club Vartha

നാളെ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പണിമുടക്ക് രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. എന്നാൽ സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽ‍റ ക്ലനിക്കുകൾ അടഞ്ഞുകിടക്കും.

സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവരും സമരത്തിൽ പങ്കെടുക്കും.

കോഴിക്കോട് സംഭവത്തിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക,ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക,ആശുപത്രി ആക്രമണങ്ങളെക്കുറിച്ച് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കുക,ഫാത്തിമ ആശുപത്രിയില്‍ ആക്രമണം നടന്നപ്പോള്‍ പ്രതികള്‍ രക്ഷപ്പെടുവാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുക,പ്രതിഷേധ സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Share This Post
Exit mobile version