Press Club Vartha

യു ഡി എഫിന്റെ കോൺഗ്രസിന്റേയും സമനില തെറ്റി; ഗോവിന്ദൻ മാഷ്

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന തിരിച്ചറിവ് യു ഡി എഫിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
എം വി ഗോവിന്ദൻ മാഷ് പറഞ്ഞു.

സിപിഐ എമ്മിന്റെ ജനകീയപ്രതിരോധ ജാഥയിലെ വൻ ജന പങ്കാളിത്തവും രണ്ടാം പിണറായി സർക്കാരിന്റെ മികച്ച പ്രവർത്തനവും കോൺഗ്രസിനെയും യുഡിഎഫിനെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

നിയമസഭ തടസ്സപ്പെടുത്തുടുത്തുകയും സ്‌പീക്കറെപോലും ഉപരോധിക്കുകയും ചെയ്യുന്ന പ്രതിപക്ഷം ഇപ്പോൾ സർക്കാർ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുകയുമാണ്‌. നേതൃത്വത്തിനെതിരെ ശക്തമായ വികാരം കോൺഗ്രസിലും യുഡിഎഫിലും ഉയർന്നിരിക്കെ, സർക്കാരിനെതിരെ ശക്തമായി നീങ്ങുകയാണെന്ന പ്രതീതി സൃഷ്‌ടിക്കാനാണ്‌ കലാപത്തിന്‌ പരസ്യമായി ആഹ്വാനം ചെയ്യുന്നത്‌.

രാഷ്ട്രീയമായി സിപിഐ എമ്മിനെയും എൽഡിഎഫിനെയും നേരിടാൻ കഴിയുന്നില്ലെന്നതിന്റെ സാക്ഷ്യപത്രം കുടിയാണ്‌ ഈ കലാപ ശ്രമം. അപഹാസ്യമായ ഈ നീക്കത്തെ ജനങ്ങൾ തിരിച്ചറിയുകയും അവവജ്ഞതയോടെ തള്ളിക്കളയുകയും ചെയ്യും.

സമനിലവിട്ട രീതിയിലാണ്‌ കെപിസിസി പ്രസിഡന്റ്‌ പെരുമാറുന്നത്‌. പിണറായി വിജയനെതിരെ സുധാകരൻ നടത്തിയ വ്യക്തി അധിക്ഷേപങ്ങൾ അതിനുള്ള തെളിവാണ്‌. കേരളീയ സമുഹം ഏറെ ബഹുമാനിക്കുന്ന മുഖ്യമന്ത്രിക്കെതിരെ എന്തുവിളിച്ചുപറയാമെന്ന്‌ ധരിക്കുന്നത്‌ ജീർണിച്ച രാഷ്ട്രീയസംസ്‌ക്കാരം പേറുന്നതുകൊണ്ടാണ്‌. മുഖ്യമന്ത്രിക്കെതിരെ സുധാകരൻ ഉപയോഗിച്ച പദപ്രയോഗത്തെ യുഡിഎഫ്‌ നേതാക്കൾ അംഗീകരിക്കുന്നുണ്ടോ എന്ന്‌ വ്യക്തമാക്കണമെന്നും
ഗോവിന്ദൻ മാഷ് പറഞ്ഞു

Share This Post
Exit mobile version