Press Club Vartha

നിയമസഭാ മാധ്യമ അവാര്‍ഡ് 2022 – ജേതാക്കളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ഉന്നമനവും പൊതു സമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവര്‍ത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മാധ്യമ സൃഷ്ടിയ്ക്കായി കേരള നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാര്‍ഡ് – 2022 വര്‍ഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.

അച്ചടി മാധ്യമ വിഭാഗത്തില്‍

ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ എം.ബി സന്തോഷ്, മെട്രോ വാര്‍ത്ത (മലയാളത്തെ തോല്‍പ്പിക്കുന്ന മീടുക്കര്‍ എന്ന ലേഖനം),

ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീമതി നിലീന അത്തോളി, മാതൃഭൂമി (തള്ളരുത് ഞങ്ങള്‍ എസ് എം എ രോഗികളാണ് എന്ന പരമ്പര)

ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ സുജിത്ത് നായര്‍, മലയാള മനോരമ (നടുത്തളം, നിയമസഭാ അവലോകനം) എന്നിവരും,

ദൃശ്യ മാധ്യമ വിഭാഗത്തില്‍

ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ. ബിജു മുത്തത്തി, കൈരളി ന്യൂസ് (നാഞ്ചിനാടിന്റെ ഇതിഹാസം എന്ന പരിപാടി)

ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ. കെ. അരുണ്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് (ആനത്തോഴര്‍ എന്ന പരിപാടി) എന്നിവരും അര്‍ഹരായി .

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്

ശ്രീ. ശശികുമാര്‍ (സീനിയര്‍ ജേര്‍ണലിസ്റ്റ്, ചെയർമാൻ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസം) ചെയര്‍മാന്‍,
ശ്രീ സിബി കാട്ടാമ്പള്ളി, ശ്രീമതി ആര്‍ പാര്‍വ്വതി ദേവി,
ശ്രീ എന്‍ പി ഉല്ലേഖ്,
ശ്രീ എ എം ബഷീര്‍ നിയമസഭാ സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 2023 മാര്‍ച്ച് 22-ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ് .

Share This Post
Exit mobile version