Press Club Vartha

ജല ക്ഷാമം; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ വൈകി

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജല ക്ഷാമം രൂക്ഷം. ഇരുപതോളം ശസ്ത്രക്രിയകളാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. എന്നാൽ അതെല്ലാം വൈകുന്ന അവസ്ഥയാണ് വെള്ളമില്ലായ്മ മൂലം ഉണ്ടായത്. ടാങ്കറിൽ വെള്ളമെത്തിച്ചതിന് ശേഷം ശസ്ത്രക്രിയകൾ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇവിടെ കഴിഞ്ഞ മൂന്ന് ദിവസമായി കടുത്ത വെള്ളക്ഷാമമാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണിത് എന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം. ടാങ്കിൽ രണ്ട് ദിവസമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. അതിനാൽ വെള്ളം മുടങ്ങാൻ സാധ്യതയുണ്ടെന്നും ക്രമീകരണങ്ങൾ ഒരുക്കണമെന്നും 28,29 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു.

 

Share This Post
Exit mobile version