Press Club Vartha

ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതിയിൽ കണക്കാക്കാൻ തീരുമാനം

തിരുവനന്തപുരം: ഹരിത കർമ സേന യൂസർ ഫീയുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. ഹരിത കർമ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ വസ്തു നികുതി കുടിശികയായി കണക്കാക്കാൻ തീരുമാനം.ഇത് സംബന്ധിച്ച് ഉത്തരവ് തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. വീടുകളിലെത്തി അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീട്ടുകാർ യൂസർ ഫീ നൽകണം. ഇത് കൊടുക്കാൻ മടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

വസ്തു നികുതിക്കൊപ്പം യൂസർ ഫീ ഇനത്തിലെ കുടിശികയും പിരിക്കാനായിരുന്നു തീരുമാനം. സംസ്ഥാനത്തുടനീളം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കാനും മാലിന്യ നിർമ്മാർജ്ജനം ശക്തമാക്കാനുമാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് വസ്തു നികുതിക്കൊപ്പം ഹരിത കർമ സേനയുടെ ഫീ പിരിക്കുന്നത്.

Share This Post
Exit mobile version