Press Club Vartha

പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ വിഎച്ച്എസ്എസ് മലയൻകീഴ് സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.പുതിയ അദ്ധ്യയനവർഷത്തിലേയ്ക്ക് കടന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിച്ച കുട്ടികളാണ് ഇന്നത്തെ വിശിഷ്‌ട വ്യക്തികളെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മന്ത്രിമാരായ ജി. ആർ. അനിൽ , ആന്‍റണി രാജു വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

കുഞ്ഞ് മനസുകളിലടക്കം പൊതുവിദ്യാഭ്യാസ അന്തരീക്ഷം ഉണ്ടാക്കിയിട്ടുള്ള മാറ്റവും അതിന്റെ ഭാഗമായുള്ള സന്തോഷവും ഉണർവും കുട്ടികളിൽ കാണാൻ സാധിക്കുന്നുണ്ടെന്നും ഇതാണ് കേരളത്തിന്റെ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ തുറന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർഥികളാണ് ഇന്നു സ്കൂളിലെക്കെത്തിയത്. സംസ്ഥാനത്തൊട്ടാകെ വിപുലമായ ഒരുക്കങ്ങളാണ് പ്രവേശനോത്സവവുമായിബന്ധപ്പെട്ട് ഒരുക്കിയിരുന്നത്. ബലൂണുകളും തോരണങ്ങളുമായി ഓരോ സ്കൂളും കുട്ടികളെ വരവേറ്റു.

ജില്ലാതലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണ് ഉദ്ഘാടകര്‍. പ്രവേശനോത്സവ ഗാനത്തിന്‍റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി റിലീസ് ചെയ്തു. സർക്കാർ, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആകെ 13,964 സ്കൂളുകളാണ് ഉള്ളത്. അൺ എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് 3 ലക്ഷത്തിലധികം കുരുന്നുകളാണ് ഈ വര്‍ഷം എത്തുന്നത്.

Share This Post
Exit mobile version