Press Club Vartha

കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദത്തിന്‍റെ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക്- കിഴക്കന്‍ അറബിക്കടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തിൽ വരും ദിവസങ്ങളിലെ മഴ സാധ്യത. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റിനുമാണ് കാലാസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

01-06-2023: പത്തനംതിട്ട, ഇടുക്കി

02-06-2023: പത്തനംതിട്ട, ഇടുക്കി

03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി

04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

07-06-2023: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Share This Post
Exit mobile version