Press Club Vartha

നിർമ്മാണ തൊഴിലാളികൾ സംസ്ഥാന വ്യാപക സമരത്തിലേക്ക്

തിരുവനന്തപുരം: കേരള നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിനെ തകർച്ചയിൽ നിന്നും രക്ഷിക്കുക, തൊഴിലാളികളുടെ പെൻഷനും വിവിധ ആനുകൂല്യങ്ങളും പെൻഷൻകുടിശികയും വിതരണം ചെയ്യുക, ബിൽഡിംഗ് സെസ്സ്പിരിവ് തദ്ദേശഭരണ സ്ഥാപനങ്ങളെ ഏല്പിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (ഐഎൻടിയുസി) ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭമാരംഭിക്കാൻ തിരുവനന്തപുരത്തു ചേർന്ന ഫെഡറേഷൻ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

ജൂൺ 14ന് വിവിധ ആവശ്യങ്ങളുന്നയിച്ച് പതിനാലു ജില്ലാ കേന്ദ്രങ്ങളിലും തൊഴിലാളി മാർച്ചും ധർണ്ണയും നടത്താൻ തീരുമാനിച്ചു. സർക്കാർ ഭാഗത്തു നിന്നും അനുഭാവപൂർണ്ണമായ നടപടി ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പടെയുള്ള സമരമാർഗ്ഗങ്ങൾ കൈക്കൊള്ളാനും യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.

സംസ്ഥാന നേതൃയോഗം ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി ക്ഷേമബോർഡംഗം കെ.പി .തമ്പി കണ്ണാടൻ, സംസ്ഥാന ജന:സെക്രട്ടറി വി.ജെ.ജോസഫ്, ഐഎൻ ടി യു സി ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ, ഉസ്മാൻ ഇടുക്കി, കെ.സി കരുണാകരൻ , ജി.ജയപ്രകാശ്, പി.കെ.ഗോപി, ആൻറണി കുറ്റൂക്കാരൻ, മയിലക്കര രവി, ഡോ.ജോർജ്ജ് ജോസ് പ്ലാത്തോട്ടം വി.പി. പ്രസാദ്, പി.എൻ.പ്രസാദ്, കെ.വി.ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു.

Share This Post
Exit mobile version