Press Club Vartha

വേനൽ ചൂട് കനക്കുന്നു; യുഎഇയിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ

ദുബൈ: വേനൽ ചൂട്​ ശക്തമായതോടെ പകൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശ്രമ സമയത്തിൽ പുതിയ ക്രമീകരണം കൊണ്ട് വന്ന് മാനവ വിഭവ ശേഷി മന്ത്രാലയം.ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസ​ത്തേക്കാണ്​ യു.എ.ഇയിൽ ഇത്തരത്തിൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിട്ടുള്ളത്.​

ഇക്കാലയളവിൽ ഉച്ചക്ക്​ 12.30 മുതൽ വൈകിട്ട്​ മൂന്നു മണിവരെ തുറസ്സായ സ്ഥലങ്ങളിലും വെയിലത്തും തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടുള്ളതല്ല. തുടർച്ചയായി 19 വർഷമാണ് യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഈ സമയത്ത് കമ്പനികൾ തന്നെ സജ്ജമാക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവു നൽകുക. വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക.

ഉച്ചസമയത്ത് തൊഴിലാളികളെ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് നിയോഗിക്കരുത്. എന്നും നിർദ്ദേശത്തിൽ പറയുന്നു.

Share This Post
Exit mobile version