Press Club Vartha

ഒഡീഷ ട്രെയിൻ അപകടം; 10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം

ഡൽഹി: ഒഡീഷയിൽ മൂന്നു ട്രെയ്നുകൾ കൂട്ടിയിടിച്ച് വൻ അപകടം. ഒഡിഷയിലെ ബാലസോറിന് സമീപമാണ് മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 280 പേർ മരിച്ചു, 900 പേർക്ക് പരിക്ക്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിൻ 130ഒഡീഷ ട്രെയിൻ അപകടം; 10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം കിലോമീറ്റർ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് അപകടത്തിൽപ്പെട്ട ബോഗികൾ തെറിച്ചു വീണു.

ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രം ഒഡിഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.

ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ല.

നിരവധി പേരാണ് മറിഞ്ഞ കോച്ചുകൾക്കിടയിൽ പെട്ടിരുന്നത്. പ്രദേശത്ത് വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി. ദ്രുതകർമ സേനയുടെ 40 യൂണിറ്റുകളും എൻഡിആർഎഫിന്‍റെ മൂന്നു യൂണിറ്റുകളും 60 ആംബുലൻസുകളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ ബാലേശ്വർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹംഗാ ബസാർ സ്റ്റേഷനിൽ വച്ച് വൈകിട്ട് 7.20 ഓടെയായിരുന്നു അപകടം.

Share This Post
Exit mobile version