മാവേലിക്കര: പിതാവ് 6 വയസുകാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമ്മൂട്ടിലാണ്ലാണ് സംഭവം.പിതാവ് മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ കഴുത്തിലാണ് വെട്ടേറ്റത്. സംഭവ സ്ഥലത്തു വച്ചു തന്നെ കുട്ടി മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്നമുണ്ടായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കൊല്ലപ്പെട്ടത് പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ്. പിതാവ് മഹോഷിനെ (38) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് രാത്രി ഏഴരയോടെയാണ്. മഹേഷ് മഴു ഉപയോഗിച്ചാണ് നക്ഷത്രയെ കൊലപ്പെടുത്തിയത്. നക്ഷത്രയുടെ മാതാവ് 3 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു.
ബഹളം കേട്ട് ഓടിവന്ന മഹേഷിന്റെ അമ്മയേയും മഴുവച്ച് ഇയാൾ വെട്ടി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് ഓടിക്കൂടിയ സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തിയിരുന്നു.