തൃശൂർ : തൃശൂരിൽ മുന്നംഗ കുടുംബം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ സുനി പീറ്റർ, മകൾ ഐറിൻ എന്നിവരാണ് മരിച്ചത്. തൃപ്പൂണിത്തുറ സ്വദേശിനിയെന്നാണ് മരിച്ച സ്ത്രീയുടെ മേൽവിലാസത്തിലുള്ളത്.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കുടുംബം സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടെന്നും ഒടുവിൽ ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
മൂന്നംഗ കുടുംബം തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തത് കഴിഞ്ഞ നാലാം തിയതിയാണ്. ബുധനാഴ്ച രാത്രി ഒഴിയുമെന്നും പറഞ്ഞിരുന്നെങ്കിലും റൂം തുറക്കാതെ വന്നതോടെ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.