Press Club Vartha

ബസുകളിലും ലോറികളിലും സീറ്റ് ബെല്‍റ്റ്‌ ഇനി നിര്‍ബന്ധം; ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡ്രൈവറും പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബർ ഒന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

ഹെവി വാഹനങ്ങളിൽ കേന്ദ്ര നിയമം അനുസരിച്ച് സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാൽ, സംസ്ഥാനം ഇളവ് നൽകി വരികയായിരുന്നു. ഈ ഇളവ് ഇനി ഉണ്ടാകില്ല. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകിയത്. ലോറികളില്‍ മുന്‍പിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണം. ബസുകളില്‍ ക്യാബിനുണ്ടെങ്കില്‍ മുന്‍വശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കില്‍ ഡ്രൈവര്‍ സീറ്റ് ബൈല്‍റ്റ് ധരിക്കണം. കെഎസ്ആര്‍ടിസി ബസുകളില്‍ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെല്‍റ്റ് ഘടിപ്പിക്കേണ്ടിവരും.

Share This Post
Exit mobile version