Press Club Vartha

സുസ്ഥിരമായ പരിസ്ഥിതി രൂപപ്പെടുത്തേണ്ട ആവശ്യകത വരും തലമുറയെ ബോധവൽക്കരിക്കണം:മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം :സുസ്ഥിരമായ പരിസ്ഥിതി രൂപപ്പെടുത്തേണ്ട ആവശ്യകത വരും തലമുറയെ ബോധവൽക്കരിക്കണമെന്നും പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.മലങ്കര കാത്തലിക് അസോസിയേഷൻ (എംസിഎ) തിരുവനന്തപുരം അതിഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം വൈദിക ജില്ലയിലെ മരിയ നഗർ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടന്ന പരിസ്ഥിതി വാരാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രസിഡന്റ് റെജിമോൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. അതിഭദ്രാസന സഹായ മെത്രാൻ ഡോ. മാത്യൂസ് മാർ പോളിക്കാർപ്പസ് മുഖ്യ പ്രഭാഷണം നടത്തി. ആത്മീയ ഉപദേഷ്ടാവ് ഗീവർഗ്ഗീസ് നെടിയത്ത് റമ്പാൻ,ഫാ ജോസഫ് വെൺമാനത്ത്, മുരളീദാസ് കീഴതിൽ, ഫാ. ജോബിൻ ജേക്കബ് കറുകയിൽ, ഫാ ജേക്കബ് ഇടയലേടത്ത്, ജെസ്സി ദിലീപ്, ഫാ.ഗീവഗ്ഗീസ് വലിയചാങ്ങവീട്ടിൽ, വൈ. രാജു, ബൈജു മരിയനഗർ, സുജിത്ത് ചന്തവിള, ചിത്ര എന്നിവർ പ്രസംഗിച്ചു. ഫലവൃക്ഷത്തൈ വിതരണവും നടന്നു.

Share This Post
Exit mobile version