തിരുവനന്തപുരം : ലോകരാജ്യങ്ങളിലെ രുചിവൈവിധ്യങ്ങളുമായി ലുലു ഫുഡ് എക്സ്പോയുടെ രണ്ടാം സീസണ് നാളെ (16.06.23) തുടക്കമാകും. ആദ്യ സീസണില്‍ നിന്ന് വ്യത്യസ്തമായി കൂടുതൽ വിപുലമായ ഫുഡ് സാംപ്ലിങ് സംഘടിപ്പിയ്ക്കുന്നതാണ് ഇത്തവണ ലുലു ഫുഡ് എക്സ്പോയിലെ പ്രധാന ആകര്‍ഷണം. കേരളത്തില്‍ ഇത് രണ്ടാം തവണയാണ് ഫുഡ് സാംപ്ലിങ് ആശയം ലുലു നടപ്പാക്കുന്നത്. ലുലു ഫുഡ് എക്സ്പോ സീസണ്‍ രണ്ടിന്‍റെ തുടക്കം കുറിച്ച് മാളില്‍ നടന്ന ചടങ്ങില്‍ ഭീമന്‍ കേക്ക് പുറത്തിറക്കി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ആദര്‍ശ് ആര്‍.എല്‍ , ഷീജേഷ് പി.ഐ, ലുലു മാള്‍ മാനേജര്‍ അഖില്‍ കെ ബെന്നി, എക്സിക്യൂട്ടീവ് ഷെഫ് അശോക് ഈപ്പന്‍, ഫ്രെഷ് ഫുഡ് മാനേജര്‍ ഉല്ലാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പശ്ചിമേഷ്യന്‍ – യൂറോപ്യൻ – സൗത്ത് അമേരിക്കൻ – ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെയും, തായ്ലന്‍ഡ്, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ ഉൾപ്പെടെ മുഴുവന്‍ ഏഷ്യന്‍ രാജ്യങ്ങളുടെയും, അടക്കം നൂറിലേറെ ലോകരുചിക്കൂട്ടുകള്‍ ഒരു കുടക്കീഴില്‍ ഒരുമിച്ചെത്തുന്നു എന്നതാണ് ഫുഡ് എക്സ്പോയുടെ പ്രത്യേകത. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വിഭവങ്ങള്‍, ഉത്തരേന്ത്യൻ രുചികൾ, സ്ട്രീറ്റ് ഫുഡ് ഡിഷുകള്‍, ലൈവ് ഫുഡ് സ്‌റ്റേഷനുകൾ എന്നിവയും എക്സ്പോയിലുണ്ടാകും. ലുലു ഹൈപ്പർമാർക്കറ്റിലെ പ്രത്യേക കൗണ്ടറുകൾ കേന്ദ്രീകരിച്ചും, ഹൈപ്പർമാർക്കറ്റിന് പുറത്തുമായാണ് ഫുഡ് എക്സ്പോ. ലുലു ഗ്രൂപ്പിന് കീഴിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ പിന്തുടരുന്ന സുരക്ഷ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നത്. നൂറ് ശതമാനം വൃത്തിയോടെ, സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്താന്‍ വിദഗ്ധരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
വിപുലമായ ഫുഡ് സാംപ്ളിംഗ്
ഭക്ഷണവിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്ന ഫുഡ് സാംപ്ലിങ് ഇത്തവണയും ലുലു ഫുഡ് എക്സ്പോ അവതരിപ്പിയ്ക്കുന്നുണ്ട്. ഫുഡ് ബ്രാന്‍ഡുകളുടെ എല്ലാം സാംപ്ളിംഗ് ആന്‍ഡ് ടേസ്റ്റിംഗ് കൗണ്ടറുകള്‍ മാൾ എട്രിയത്തിൽ ഇതിനായി ഒരുക്കി. അന്താരാഷ്ട്ര എഫ്എംസിജി ബ്രാൻഡുകളുടെയടക്കം നാല്പതോളം ഫുഡ് സാംപ്ലിങ് കൗണ്ടറുകളാണ് എക്സ്പോയിലുണ്ടാവുക.
ഫുഡ് എക്സ്പോയുടെ ഭാഗമായി കേക്ക് ഐസിംഗ്, സാലഡ് മേക്കിംഗ്, ഫ്രൂട്ട് & വെജിറ്റബിൾ കാർവിംഗ്, സാൻഡ്വിച്ച് മേക്കിംഗ് എന്നിങ്ങനെ പാചക മത്സരങ്ങളും, മാസ്റ്റര്‍ ഷെഫുമാരുടെ നേതൃത്വത്തിലുള്ള പാചക ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 16 മുതല്‍ 25 വരെയാണ് ലുലു ഫുഡ് എക്സ്പോ. എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയാണ് എക്സ്പോ.