Press Club Vartha

വായനദിനത്തിന് മാറ്റേകി ‘ഹൈറ്റ്സ്’ പുസ്തകോത്സവം

തിരുവനന്തപുരം: കേരള സർവകലാശാല ഗവേഷകോത്സവത്തിന് മാറ്റുകൂട്ടി വൈവിധ്യമാർന്ന പുസ്തകോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി. ക്യാമ്പസ്സിലെ ജിയോളജി മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനം വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഇ – ലൈബ്രറിയുടെയും ഡിജിറ്റൽ വായനയുടെയും കാലത്ത് പുസ്തകത്തിന്റെ മണമാണ് ഏറ്റവും വലിയ ഓർമ എന്നും സർവകലാശാലയുടെ വിപുലമായ ലൈബ്രറി സംവിധാനത്തെ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ. ബി ബാലചന്ദ്രൻ അധ്യക്ഷനായ പരിപാടിയിൽ ഗവേഷനോത്സവ കൺവീനർ ഡോ. എസ് നസീബ്, ചെയർമാൻ പ്രൊഫ. കെ ജി ഗോപ്ചന്ദ്രൻ, സിന്ഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ. ബി. മനോജ്‌, ആർ. അരുൺ കുമാർ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ ടി. കെ സന്തോഷ്‌കുമാർ, സി എസ് എസ് വൈസ് ചെയർമാൻ പ്രൊഫ. ആർ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Share This Post
Exit mobile version