Press Club Vartha

സംസ്ഥാനത്ത് 32 സ്‌കൂളുകൾ മിക്‌സ്‌ഡ് സ്‌കൂളുകളായി

തിരുവനന്തപുരം: സംസ്ഥാനത്ത് 32 സ്‌കൂളുകൾ മിക്‌സ്‌ഡ് സ്‌കൂളുകളാക്കി. സഹ വിദ്യാഭ്യാസം നടപ്പിലാക്കുക, വിദ്യാർത്ഥികൾക്കിടയിൽ ലംഗ സമത്യം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം ഒരു തീരുമാനം എടുത്തത്. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു.

സംസ്ഥാനത്തെ ബോയ്സ്- ഗേൾസ് സ്‌കൂളുകൾ മിക്‌സ്‌ഡ് ആക്കുന്നത് സംബന്ധിച്ചുള്ള മാർഗ്ഗരേഖ പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത് 2022 ജുൺ മാസത്തിലാണ്. എന്നാൽ തീരുമാനത്തിനു പിന്നാലെ വിവാദങ്ങൾ ഉയർന്നെങ്കിലും മുന്നോട്ടു പോവുകയായിരുന്നു.

സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അധ്യായനവർഷം മുതൽ മിക്‌സ്‌ഡ് ആക്കണമെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനും ഉത്തരവിറക്കിയിരുന്നു. പിന്നാലെയാണ് 32 സ്‌കൂളുകൾ മിക്‌സ്‌ഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുന്നത്.

Share This Post
Exit mobile version