കാസർകോട്: സംസ്ഥാനത്ത് പനി വീണ്ടും ഒരു മരണം കൂടെ റിപ്പോർട്ട് ചെയ്തു. കാസർകോട് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. 28 വയസായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അശ്വതിക്ക് പനി കൂടിയത്. തുടർന്ന് കാസർകോട് ആശുപത്രിയിലെത്തി ചികിത്സ തേടി. അന്ന് തന്നെ വീട്ടിലേക്ക് മടങ്ങി. എന്നാൽ പനി കുറഞ്ഞില്ല. ചൊവ്വാഴ്ച പനി കൂടിയതോടെ വീണ്ടും ആശുപത്രിയിലെത്തി. സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് 94 പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ പനി ബാധിതർ രണ്ടര ലക്ഷം കടന്നു.