Press Club Vartha

കൊച്ചി നഗരമധ്യത്തില്‍ അരുംകൊല

കൊച്ചി: കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ സാബു എന്നയാളാണ് കുത്തേറ്റു മരിച്ചത്. കൊല നടത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നോർത്ത് പൊലീസ് പ്രതിയെ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് സൂചന.

നഗരത്തിൽ ഭിക്ഷ യാചിക്കുന്നവർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലും കൊലപാതകത്തിലും അവസാനിച്ചതെന്നാണ് വിവരം. കുത്തിയ സാബു ഒരു മാസം മുന്‍പാണ് എറണാകുളം സെന്‍ട്രലില്‍ എത്തിയത്. ഇന്നലെ രാത്രി കൊല്ലപ്പെട്ട സാബുവും റോബിനും തമ്മില്‍ തര്‍ക്കമുണ്ടായി. ആ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ഇന്നു രാവിലെ കണ്ടപ്പോള്‍ വീണ്ടും തര്‍ക്കമുണ്ടായിയെന്നാണ് പോലീസ് പറയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് .സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Share This Post
Exit mobile version