Press Club Vartha

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്‌ടർ പിടിയിൽ

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കണ്ടക്‌ടർ അറസ്റ്റിൽ. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്.

കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയിൽ ജസ്റ്റിനെ ആലുവയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. ഇയാൾക്കെതിരെ 354 ,351 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ ആലുവ പൊലീസ് ഉടൻ കോടതിയിൽ ഹാജരാക്കും.

Share This Post
Exit mobile version