Press Club Vartha

അതിവേഗ ട്രെയിൻ സംബന്ധിച്ച് മാറ്റങ്ങൾ നിർദേശിച്ച് ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ ട്രെയിന്‍ സംബന്ധിച്ച് മാറ്റങ്ങള്‍ നിര്‍ദേശിച്ച് മെട്രോമാന്‍ ഇ ശ്രീധരന്‍. മെട്രോമാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. നിലവിലെ ഡിപിആര്‍ മാറ്റണമെന്നാണ് നിര്‍ദേശത്തിൽ പറയുന്നത്. സെമി സ്പീഡ് ട്രെയിന്‍ ആദ്യം നടപ്പാക്കണം. പിന്നീട് മതി ഹൈ സ്പീഡ് ട്രെയിന്‍ എന്നാണ് ഇ ശ്രീധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കുന്നു. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ വ്യക്തമാക്കുന്നു. റിപ്പോർട്ട് കെ വി തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.

ഹൈസ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ കേരളത്തിന് ആവശ്യമാണ്. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പിലാക്കാമെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇങ്ങനെ വരുമ്പോള്‍ ചെലവും സ്ഥലം ഏറ്റെടുക്കല്‍ കുറയുമെന്നും ശ്രീധരന്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കെ റെയില്‍ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് . ഇതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് കഴിഞ്ഞ ദിവസം പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. പദ്ധതിക്കെതിരെ കടുത്ത നിലപാടായിരുന്നു നേരത്തെ ഇ ശ്രീധരന് ഉണ്ടായിരുന്നത്.

Share This Post
Exit mobile version