Press Club Vartha

കഠിനംകുളം മഹാദേവ ക്ഷേത്രം കർക്കിടക വാവ് ചടങ്ങുകൾക്ക് തയ്യാറായി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നായ കഠിനംകുളം മഹാദേവ ക്ഷേത്രവും കടൽ തീരവും കർക്കിടക വാവ് ചടങ്ങുകൾക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും ദേവസ്വവും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് പൂർത്തിയാക്കി . ക്ഷേത്രത്തിൽ ബലിതർപ്പണം കഴിഞ്ഞു വരുന്ന ഭക്ത ജനങ്ങൾക്ക് പിതൃ മോക്ഷത്തിനായി തിലഹോമം,ധാര,മൃത്യുഞ്ജയഹോമം,കുടുംബാർച്ചന തുടങ്ങിയ പരിഹാര പൂജകൾ ക്ഷേത്ര മേൽശാന്തിയുടെ നേതൃത്വത്തിൽ ദേവസ്വം ശാന്തിക്കാർ നടത്തുന്നു. കൂപ്പണുകൾ ക്ഷേത്രത്തിൽ നിന്നും മുൻകൂട്ടി വിതരണം ആരംഭിച്ചു.

കെ എസ് ആർ ടി സി ജില്ലയുടെ എല്ലാ ഭാഗത്തേക്കും തിരിച്ചും ക്ഷേത്രത്തിൽ നിന്നും സ്പെഷ്യൽ സർവീസ് നടത്തും. കടൽ തീരം മുതൽ പോലീസ് സ്റ്റേഷൻ വരെ റോഡിൽ പ്രകാശസംവിധാനം, കടൽ തീരത്ത് ലൈഫ് ഗാർഡ്, ആംബുലൻസ് ഉൾപ്പെടെ ഉള്ള ആരോഗ്യ സംവിധാനം കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ ഏർപ്പെടുത്തി. ബലിതർപ്പണത്തിന് സ്വകാര്യ വാഹനത്തിൽ എത്തുന്നവർക്ക് ക്ഷേത്ര ഗ്രൗണ്ടിൽ സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കും കടൽ തീർത്തും കഠിനംകുളം പോലീസ് ഏർപ്പെടുത്തുന്ന ഗതാഗത സംവിധാനം ഉണ്ടായിരിക്കും.

Share This Post
Exit mobile version