Press Club Vartha

ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം

കോഴിക്കോട്: വീണ്ടും ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമം. കോഴിക്കോട് നാദാപുരത്താണ് സംഭവം. ഇന്നലെ അർധരാത്രിയോടെയാണ് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ സംഭവം ഉണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.

വയനാട് സ്വദേശികളാണ് അതിക്രമത്തിന് പിന്നിലെന്നാണ് സംശയം. ഡോക്ടറുടെ പരാതിയിൽ ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

Share This Post
Exit mobile version