Press Club Vartha

കഞ്ചാവ് കേസ് പ്രതികൾക്ക് 2 വർഷം കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു

മാനന്തവാടി: തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് 2016 ഫെബ്രുവരിയിൽ അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന പി എ ജോസഫും പാർട്ടിയും ചേർന്ന് പിടികൂടി ക്രൈം നമ്പർ 4/16 ആയി രെജിസ്റ്റർ ചെയ്ത് അന്നത്തെ മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ എസ് കൃഷ്ണകുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച 2 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളായ ജാൻസൺ കെ ജെ.( 45 ), അബ്ദുൽ ഖാദർ (50) എന്നിവർക്ക് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി രണ്ടു വർഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയും വിധിച്ചു.

അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സെക്കന്റ്‌ അനിൽ കുമാർ ആണ് ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസ്സിൽ 2 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ ആയിരുന്നു എക്സൈസ് സംഘം ഇവരെ പിടികൂടിയത്. കേസ്സിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

Share This Post
Exit mobile version