Press Club Vartha

ചന്ദ്രയാന്‍-3 വിക്ഷേപണം ഇന്ന്

ഹൈദരാബാദ്: ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലാണ് വിക്ഷേപണം നടക്കുക. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ സജ്ജമായി നിൽക്കുകയാണ്.

വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിനാല്‍ ഇസ്രോയുടെ മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റി വിക്ഷേപണത്തിന് അംഗീകാരം നല്‍കിയിരുന്നു. സമിതിയുടെ അംഗീകാരത്തിന് പിന്നാലെ ചന്ദ്രയാൻ-3 ദൗത്യത്തിന് വിക്ഷേപണ അംഗീകാര ബോർഡും അനുമതി നൽകിയിരുന്നു.

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും. ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ചന്ദ്രനും പേടകവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടു വരും. ഒടുവിൽ ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷമാണ് സോഫ്റ്റ് ലാൻഡിങ്ങ് ഉണ്ടാവുക.

ഐഎസ്ആർഒയുടെ മുൻ ദൗത്യമായ ചന്ദ്രയാൻ-2, 2020-ൽ ഒരു ഓർബിറ്ററിനെ വിജയകരമായി വിന്യസിച്ചിരുന്നു. എന്നാൽ ചന്ദ്രയാൻ 3ന്റെ ടച്ച്ഡൗൺ സൈറ്റിന് സമീപമുണ്ടായ ഒരു അപകടത്തിൽ അതിന്റെ ലാൻഡറും റോവറും നശിച്ചു.

Share This Post
Exit mobile version