Press Club Vartha

സ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: പ്രമുഖ വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ-യുകെ ഇന്ത്യ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. നടക്കാവ് ഭൂമിദയ ഗ്രാന്‍ഡിയറില്‍ ആരംഭിച്ച ശാഖ എസ്.കെ.യുകെ കൗണ്‍സിലിംഗ് മേധാവി രുചി സഭര്‍വാള്‍ ഉദ്ഘാചനംചെയ്തു. കോഴിക്കോടും സമീപ പ്രദേശങ്ങളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് യു.കെ., അയര്‍ലന്‍ഡ്, ദുബായ്, കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സമാനതകളില്ലാത്ത വിദ്യാഭ്യാസ അവസരം നല്‍കാനാണ് എസ്ഐ യുകെ ലക്ഷ്യമിടുന്നത്.

പ്രാദേശിക വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ പഠന സ്വപ്നങ്ങള്‍ മനസ്സിലാക്കി മികച്ച വിദേശ സര്‍വകലാശാലകളില്‍ പഠിക്കാനുളള അവസരമൊരുക്കാനുളള മികച്ച സാധ്യതയാണ് എസ്ഐ-യുകെ നല്‍കുന്നത്. സാമ്പത്തിക സ്ഥിതിയോ ചുറ്റുപാടോ തടസ്സമാകാതെ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വിദേശ പഠനമെന്ന സ്വപ്നം സഫലീകരിക്കാനാകണമെന്നാണ് കമ്പനി കരുതുന്നത്. അന്താരാഷ്ട്ര പഠന രീതികളെ കുറിച്ച് വ്യക്തമായ ധാരണയുളള പരിചയസമ്പന്നരായ കൗണ്‍സിലര്‍മാര്‍ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും യോജിക്കുന്ന കോഴ്സുകളും സര്‍വകലാശാലകളും തിരഞ്ഞെടുക്കുന്നു. സ്‌കോളര്‍ഷിപ്പ്, നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനു പുറമെ വിസ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനുള്ള സൗകര്യങ്ങളും എസ്.കെ. – യുകെ വിദ്യാര്‍്ത്ഥികള്‍ക്ക് ലഭ്യമാക്കുന്നു. 17 വര്‍ഷത്തെ സേവന പാരമ്പര്യമുളള വിദേശ പഠന കണ്‍സള്‍ട്ടന്‍സിയായ എസ്ഐ യുകെക്ക് 40 രാജ്യങ്ങളിലായി 92 ഓഫീസുകളാണുളളത്. ഇന്ത്യയില്‍ 24 ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നു 1.3 ദദശലക്ഷം വിദ്യാര്‍ത്ഥികളാണ് ഇതിനോടകം എസ്ഐ-യുകെയുടെ സേവനം നേടിയിട്ടുളളത്.

Share This Post
Exit mobile version