Press Club Vartha

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറക്കും. മത്സ്യബന്ധനത്തിന് പോകുന്നതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിൽ വല, ഐസ്, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ. എന്നാൽ മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയുണ്ട് മത്സ്യത്തൊഴിലാളികൾക്ക്. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ.

പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുകയാണ്. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും.

ജൂ​ൺ ഒ​മ്പ​തി​ന്​ അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ്​ ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ൽ​വ​ന്ന​ത്. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ ​പ്ര​ശ്​​ന​ങ്ങ​ൾ എ​വി​ടെ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ല്ലെ​ന്ന്​ ഫി​ഷ​റീ​സ്​ വ​കു​പ്പ്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Share This Post
Exit mobile version