Press Club Vartha

‘ഓപ്പറേഷൻ ഫോസ്കോസ്’; 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി നടന്ന റെയ്ഡിൽ കോഴിക്കോട് ജില്ലയിൽ 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്‌. ലൈസൻസിന് അപേക്ഷ നൽകിയ ശേഷം ഫൈൻ അടച്ചാൽ മാത്രമെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകു.കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസി. കമ്മിഷണർ സക്കീർ ഹുസൈനാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ 573 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 13 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ മുഴുവൻ ഭക്ഷ്യ സംരംഭകരെയും കൊണ്ടുവരികയാണ് പരിശോധനയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വില്പന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ , ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ താല്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്.

Share This Post
Exit mobile version