തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് അവസാനിക്കുന്ന നിയമസഭാ ഇനി 11 നു ചേരും. ഇന്ന് താത്കാലികമായി അവസാനിക്കുന്ന സമ്മേളനം പുതുപ്പള്ളി ഫലം വന്നതിനു ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബര്‍ 11 മുതല്‍ 14വരെ സഭ സമ്മേളിക്കും. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയാണ് തീരുമാനം എടുത്തത്.
പുതുപ്പള്ളിയില്‍ നിന്ന് ജയിച്ചു വരുന്ന അംഗത്തിന്റെ സത്യ്രപതിജ്ഞ സെപ്റ്റംബര്‍ 11ന് രാവിലെ നടക്കും. തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യാർഥനകളെ സംബന്ധിക്കുന്ന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. 14 വരെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്ന ബില്ലുകള്‍ പരിഗണിക്കും.