തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിട്ടുനിൽക്കുന്നു.ഉപതെരഞ്ഞെടുപ്പ് നടന്ന പതിനേഴു വാർഡുകളിൽ ഒൻപത്തിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു.ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്,15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് .22 വനിതകളുൾപ്പെടെ 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.എറണാകുളം ജില്ലയിൽ നാലിൽ നാലിടത്തും യുഡിഎഫ് വിജയം നേടി.എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലൊന്നും ഭരണമാറ്റം ഉണ്ടാക്കില്ല.കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി.
എറണാകുളം ജില്ലയിൽ നാലിൽ നാലിടത്തും യുഡിഎഫിന് വിജയം.എന്നാൽ ഉപതെരഞ്ഞെടുപ്പ് ഫലം ജില്ലയിലൊന്നും ഭരണമാറ്റം ഉണ്ടാക്കില്ല.വടക്കൻ പറവൂരിലെ ഏഴിക്കര,വടക്കേക്കര പഞ്ചായത്തുകളിലും വൈപ്പിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മുക്കുന്നൂർ പഞ്ചായത്തിലുമാണ് യുഡിഎഫ് മികച്ചവിജയം നേടിയത്.പള്ളിപ്പുറം പഞ്ചായത്തിലെ പത്താംവാർഡിലും,ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് എൽഡിഎഫിൽ നിന്നും യുഡിഎഫ് സീറ്റ് പിടിച്ചെടുത്തത്.
കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു വാർഡുകളിലും എൽഡിഎഫ് നിലനിർത്തി.മുണ്ടേരിപഞ്ചായത്തിലെ താറ്റിയോട് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബി പി റീഷ്മ 393 വോട്ടിനാണ് വിജയിച്ചത് .ധർമ്മടം പഞ്ചായത്തിലെ പരീക്കടവ് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബി ഗീതമ്മ 9 വോട്ടിൻ്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.തൃശൂർ മടിക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി.വൈക്കം മറവന്തുരുത്ത് വാർഡിൽ സിപിഎമ്മിൻ്റെ രേഷ്മ പ്രവീൺ വിജയിച്ചു.