Press Club Vartha

ടെക്നോപാർക്കിൽ പ്രതിധ്വനിയുടെ ‘മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്’; ഇന്ന് (14 ഓഗസ്റ്റ്) രാത്രി 11 മണിക്ക്

തിരുവനന്തപുരം: ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ, പ്രതിധ്വനി ടെക്നോപാർക്കിൽ “മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” നടത്തുന്നു.

“മിഡ്‌നൈറ്റ്‌ ഫ്രീഡം വാക്ക്” ടെക്നോപാർക്ക് ഫേസ് വൺ മെയിൻ ഗേറ്റിൽ നിന്നും ആഗസ്റ്റ് 14 രാത്രി 11 മണിക്ക് ആരംഭിച്ചു 12 മണിക്ക് ടെക്നോപാർക്ക് ഫേസ് വണ്ണിലെ വാട്ടർ ടാങ്കിനു മുന്നിൽ സമാപിക്കും. സ്വാതന്ത്ര്യദിന പ്രതിജ്ഞയും സ്വാതന്ത്ര്യദിനാഘോഷവും ആംഫിതീയേറ്ററിൽ നടക്കും.

 

Share This Post
Exit mobile version