Press Club Vartha

തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കിഴക്കേകോട്ടയിലാണ് സംഭവം. 2 വയസുകാരി കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. മണ്ണന്തല സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചത്. സംഭവത്തിൽ ട്രാൻസ് വുമണിനെ ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ വിശദ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന് അപായമൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Share This Post
Exit mobile version