Press Club Vartha

വൈദ്യുതി നിരക്ക് വർധന ഉടനുണ്ടായേക്കും; മന്ത്രി കെ കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. നാളത്തെ യോഗത്തിനുശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കും. സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും മന്ത്രി.

പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി ദിവസവും വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. റെഗുലേറ്ററി ബോർഡ് ആണ് അത് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Share This Post
Exit mobile version