Press Club Vartha

കാർഷിക മേഖലയിൽ വിജയത്തിളക്കവുമായി ആനകുളം ഹിമരേഖയിൽ ഗീത

തിരുവനന്തപുരം:നന്ദിയോട് പഞ്ചായത്തിൽ ആനകുളം പ്രദേശത്ത് ഏവർക്കും മാതൃകയാക്കാൻ പറ്റിയ ഒരു കര്ഷകയുണ്ട്.വാമനപുരം നദിയ്ക്ക് അക്കരെയും ഇക്കരെയുമായി മുപ്പത്തി ഒന്ന് വർഷമായി കാർഷികവൃത്തി ഉപജീവന മാർഗ്ഗമാക്കിയിരിക്കുന്ന വനിതയാണ് ആനകുളം ഹിമരേഖയിൽ ഗീത എൻ.

പശുവളർത്തലിലധിഷ്ഠിതമായ കൃഷി മുറകൾ തുടർന്ന് പോകുന്നത് കൊണ്ട് തന്നെ ചാണകം,ഗോമൂത്രം എന്നിവ പരമാവധി പ്രയോജനപ്പെടുത്തുന്നു. പച്ചക്കറി,ചോളം,ഇഞ്ചി,മഞ്ഞൾ, കിഴങ്ങ് വർഗ്ഗങ്ങൾ, വെറ്റില, കുരുമുളക്, കമുക്,തെങ്ങ്, ഫലവൃക്ഷങ്ങൾ എന്നിങ്ങനെ കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്ന എല്ലാത്തരം കൃഷി വിളകൾ കൊണ്ടും സമ്പന്നമാണ് ഗീതയുടെ കൃഷിത്തോട്ടം.

ഇടവേള ഇല്ലാതെ എല്ലാ സീസണിലും കൃഷി എന്നൊരു പ്രത്യേകത കൂടി ഈ കൃഷിത്തോട്ടത്തിനുണ്ട്.തന്റെ അനുഭവത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് അതിന്റെ സാദ്ധ്യതകൾ എല്ലാം പ്രയോജനപ്പെടുത്തി കാർഷികവൃത്തി മുന്നോട്ടു കൊണ്ടുപോവുകയാണ് ഈ വീട്ടമ്മ.അന്യ സംഥാനങ്ങളിൽ നിന്നുള്ള വരവ് പച്ചക്കറികളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനേകം ആൾക്കാർക്ക് ഒരു പ്രചോദനമേകിക്കൊണ്ട്,താൻ ആർജ്ജിച്ച അറിവ് മുഴുവൻ മറ്റുള്ളവർക്ക് കൂടി പകർന്നു നല്കാൻ പ്രാപ്തയാണ് ഇവർ.കാർഷിക വിജയത്തെ ക്കുറിച്ചു പറഞ്ഞപ്പോൾ അനുഭവമാണ് ഏറ്റവും നല്ല ഗുരു എന്ന് ഗീത എടുത്തു പറയുന്നുണ്ട്.

 

Share This Post
Exit mobile version