Press Club Vartha

ബാലരാമപുരത്തു നിന്നും ഓണം വിപണിയിലേക്ക്‌ 500 കോടി രൂപയുടെ തുണിത്തരങ്ങൾ

തിരുവനന്തപുരം: കൈത്തറി തുണിത്തരങ്ങൾക്ക് പ്രശസ്തി കേട്ട ബാലരാമപുരത്തു നിന്നും ഇക്കുറി ഓണവിപണിയെ ലക്ഷ്യമിട്ട് 500 കോടിയോളം രൂപയുടെ തുണിത്തരങ്ങൾ കയറ്റി അയച്ചു.ഇവിടെ പരമ്പരാഗത തൊഴിലാളികൾ കുഴിത്തറികളിൽ നെയ്യുന്ന തുണിത്തരങ്ങൾ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത് വടക്കൻ ജില്ലകളിലാണെന്ന് കച്ചവടക്കാർ പറയുന്നു.

ബാലരാമപുരത്തും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് അനവധി വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാർ സർക്കാരിതര പ്രദർശന സ്റ്റാളുകളിലേക്കും തുണിത്തരങ്ങൾ വിൽപ്പനക്ക് കൊണ്ടുപോകാറുണ്ട്.പല സ്ഥാപനങ്ങളും ജീവനക്കാർക്ക് ഓണസമ്മാനം നല്കാൻ കൈത്തറി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്.അങ്ങനെയൊക്കെ ബാലരാമപുരം കൈത്തറി വിപണിക്ക് എല്ലാ കൊല്ലത്തെയും അപേക്ഷിച്ച് വൻ വിപണി മൂല്യമാണ് ഉണ്ടായിരിക്കുന്നത്.

എന്നിരുന്നാൽ തന്നെയും ബാലരമപുരത്ത് അധികവും വിറ്റഴിക്കുന്നത് മിൽ തുണിത്തരങ്ങൾ ആണെന്ന് കച്ചവടക്കാർ പറയുന്നു.മിൽ തുണികൾക്കു കൈത്തറിയെ അപേക്ഷിച്ച് താരതമ്യേന വില കുറവാണ് എന്നതാണ് ഇതിനു കാരണം.ഈ പ്രവണത തൊഴിലാളികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു.തുണിത്തരങ്ങൾ കഷ്ടപ്പെട്ട് നെയ്യുന്നവർക്ക് ഒരു പ്രയോജനവും ലഭിക്കാത്ത ഒരു സ്ഥിതിയാണിതെന്ന് തൊഴിലാളികൾ പറയുന്നു.

 

Share This Post
Exit mobile version