തിരുവനന്തപുരം: വിവാദമായ നിയമസഭാ കൈയാങ്കളി കേസിലെ രണ്ടാം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തുടരന്വേഷണം അവസാന ഘട്ടത്തിലെന്നു പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സെപ്റ്റംബര്‍ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.
കേസില്‍ മുന്‍ നിയമസഭ സെക്രട്ടറി ശാരംഗധരന്, എംഎല്‍എമാര്‍ ഉള്‍പ്പെടെ 100 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണു കേസ്. ഇടതു നേതാക്കളായ വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന് എന്നിവരാണ് കേസിലെ പ്രതികള്‍. വിവാദമായ നിയമസഭാ കൈയാങ്കളി കേസിലെ രണ്ടാം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ തുടരന്വേഷണം അവസാന ഘട്ടത്തിലെന്നു പൊലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് സെപ്റ്റംബര്‍ എട്ടിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കും.